ഒരു പ്രണയ നഷ്ടത്തിന്റെ കഥ

ഒടുവിൽ ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു.അവൾക്കു മാത്രം ആയി അവന്റെ കുറെ നിമിഷങ്ങൾ.പിടിച്ചു വാങ്ങിയതാണ് എങ്കിലും ഒരുപാടു നുണകൾക്കിടയിൽ അവൾ തന്നോട് തന്നെ പറഞ്ഞ് പഴകിയ ഒരു നുണയെ തിരുത്താനുറചാണ് അവൾ ഇറങ്ങിയത്. അവൾക്ക് ഒരുപാട് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവനോട്,പറഞ്ഞു ശീലിച്ച ഒരു മറുപടിയുമായി നിൽക്കുന്ന അവനെ അവൾ ചോദ്യശരങ്ങൾക്കൊണ്ട് കുഴക്കിയതുമില്ല. ഒരു പകൽ ആശങ്കകൾ നിറഞ്ഞ ജീവിതത്തിന്റെ അര്ഥമില്ലായ്മയെ കുറിച്ചാണ് അവർ സംസാരിച്ചത്. തമ്മിലുള്ള ഇഷ്ടം അല്ല, നിറംകെടുത്തിയ അവന്റെ ജീവിതത്തിൽ അവൾ നിറങ്ങൾകൊണ്ടെഴുതി തൊട്ടു പോയ ആ ഏട് അതിൽ ഒന്നു മാത്രമായിരുന്നു. യാഥാർഥ്യത്തിന്റെ കരിനിഴൽ വീണ ഒരു നിമിഷം താൻ ഒന്നും നേടുന്നില്ല അവൻ അരെയും തേടുന്നുമില്ല എന്നറിഞ്ഞ കാലം മുതൽ മഷിതീർന്ന തൂലികയുമായി അവൾ കാലം നടന്നു നീക്കി. അവനു വേണ്ടി മാത്രം ജനിച്ച കവിതകൾ അവന്റെ ഓര്മകളോട് കൂടി മണ്ണടിയേണ്ടതുണ്ട്. നാട്ടിലേക്കുള്ള ബസ് കയറ്റി വിടാൻ നേരം അവന്റെ വിയർത്തൊട്ടിയ കൈ ചേർത്ത് പിടിച് അവൾ പറഞ്ഞതു അവനെ വേദനിപ്പിച്ചിരിക്കണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും അവൾ അവനെ പ്രണയിച്ചുകൊണ്ടേരിക്കും ഒരു നേർത്ത വിങ്ങലോടെ…

Advertisements

Smoke

ചിലപ്പോ തോന്നും പ്രണയവും പുകവലിയും ഒന്നാണോ എന്ന്; തുടക്കം എപ്പോഴും ഒരു ഒളിച്ചുവെയ്ക്കൽ, ഒടുക്കം ഒരു നഷ്ടപ്പെടലും രണ്ടും ആവോളം ലഹരി ആണെന്നറിഞ്ഞിട്ടും വേണ്ടാന്നുവെയ്ക്കാൻ ആവുന്നുമില്ല.
©skr_perceptions

dhill dadakno do 

തിരിച്ചുള്ള യാത്രയിൽ എന്നെ കടന്നുപോയ മലനിരകൾ അവളുടെ പേര് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയത്തിന്റെ പ്രതിധ്വനിയെന്ന പോലെ.

സഞ്ചാരി

എന്നിൽ നിന്ന് നിന്നിലേക്ക്‌ ദൂരം ഏറുന്നത് കൊണ്ടാവും ഞാൻ നല്ലൊരു സഞ്ചാരിയാവുന്നത്.

children’s day

ബാല്യത്തിന്റെ ചുമരുകളില് കരിപെന്സിലിന്റെ അരുകു പിടിച്ചു ഞാന് വരച്ച സ്വപ്നലോകം കൗമാരത്തിന്റെ മായക്കാഴ്ച്ചകളില് നിറം മങ്ങി.പിന്നീട് മഷി നിറച്ചെത്തിയ തൂലികയില് കൗമാരം കോറിവരച്ചതോ ദിവാസ്വപ്നങ്ങളുടെ അർത്ഥമറിയാത്ത നാഴികകളേയുംഇന്ന് വീണ്ടും ഞാനാ നിറമുള്ള സ്വപ്നങ്ങള് ഓർത്തെടുക്കുന്നു ,ആ വർണക്കാഴ്ച്ചകളെ വീണ്ടും വരച്ചുത്തുടങ്ങുന്നു മഷിതണ്ടിനാൽ മയ്ക്കാനാവാത്ത വണ്ണo ഓർമകളിൽ വേരുന്നി.