മുന്നില് മരണം

കടന്നു പോകുന്ന നിമിഷങ്ങള് കണ്ണീരിന്റെയാണ്
തിരിച്ചറിയാനാവാതെ പോകുന്ന ഘടികാര സൂചികള്

ചെറിയ ഇഴയനക്കങ്ങള് പോലും

കപടമായ ധൈര്യത്തെ നോക്കി പല്ലിളിക്കുന്നു

ചങ്ങല പൊട്ടിക്കുന്ന തൃഷ്ണയോ പതഌരഞ്ഞെഴുന്ന

ലഹരിയോ തലയ്ക്കു പിടിക്കുന്നില്ല മുന്നില് മരണമാണ് നാഢീഞെരമ്പുകള് തളരുന്നു നിഷേധിക്കാനാതെ സത്യം മുന്നില്.ഒടുങ്ങാത്ത നിശബ്ദതയില് എന്നോ നിലച്ച തൂലികയും മടങ്ങുന്നു കാലത്തിന്റെ സ്മരണകളിലേക്കു മാത്രമായ്.

Advertisements

ആ നാള്

കാലം എന്ന മഹാ സത്ത്യം നമുക്കായി കാത്തു വച്ചതു

എന്നും നേർരേഖയിലൂടെ നടക്കുന്ന ജീവിതങ്ങൾ ആണു…

പക്ഷേ……….

നേരു അകലുന്നതും കണ്ടു നിറകണ്ണുകളാൽ നിൽക്കുന്ന

കാലങ്ങളുടെ അതിപനായ ദൈവം പോലും..

മുഖം തിരിച്ചു കളയുക അല്ലേ…

ഞാനും നീയും അടങ്ങുന്ന മനുഷ്യന്റെ അഹം എന്ന ഭാവത്തിനു മുന്നിൽ..

നാം എല്ലാം അറിയാതെ പോകുന്ന കലത്തിന്റെ കണക്കു ബുസ്തകത്തിലെ…

സത്യമല്ലേ മരണം…

കാലമേ പറഞ്ഞാലും ഒരിക്കലും തെറ്റാത്ത അങ്ങയു

ടെ..

കണക്കു ബുസ്തകത്തിന്റെ ഏടുകളിൽ ഞാൻ…

ഞാൻ എന്ന കടലാസിനെ അങ്ങു കീറി എടുക്കുന്ന നാൾ……

Iam in love

ബാല്യത്തിന്റെ ചുമരുകളില് കരിപെന്സിലിന്റെ അരുകു പിടിച്ചു ഞാന് വരച്ച സ്വപ്നലോകം കൗമാരത്തിന്റെ മായക്കാഴ്ച്ചകളില് നിറം മങ്ങി
പിന്നീട് മഷി നിറച്ചെത്തിയ തൂലികയില് കൗമാരം കോറിവരച്ചതോ ദിവാസ്വപ്നങ്ങളുടെ അർത്ഥമറിയാത്ത നാഴികകളേയും

ഇന്ന് വീണ്ടും ഞാനാ നിറമുള്ള സ്വപ്നങ്ങള് ഓർത്തെടുക്കുന്നു മാഞ്ഞുപോയ ആ ചുമർചിത്രങ്ങളില് നിന്റെ മുഖം തിരയുന്നു

എന്റെ യൗവനം എനിക്കെന്റെ സ്വപ്നങ്ങളെ മടക്കിത്തന്നിരിക്കുന്നു

കാലമേ എനിക്കായ് മറ്റൊരു സമയചക്രം പണിയുക

Memories

  ഓർമ്മകള് വേട്ടയാടുമ്പോള്

ഒടുവിലിതാ ഒരു സൂര്യന് മറയുന്നു.പകുതിയെഴുതിയ താളില് പേന നിശ്ചലം

എവിടെ തിരഞ്ഞാലും ഓർമ്മതന് ഭിത്തിയില് നരകപടങ്ങള് മിന്നിമറയുന്നു.

നിഴല് മൂടിയ രാത്രിതന് ഉള്ളറയില് ഏകാന്തമായ കുടിലിലേക്ക് സ്മരണതന് ചിറകൊതുക്കുന്നു.

സ്പനങ്ങളകന്ന ഒരു പാപജന്മത്തിന് പ്രേതവിചാരണ

ഇതാ ഇവിടെ തുടങ്ങുന്നു.

നരവീണ മനസില് വേർപെടുമെന് ഓർമ്മകള് വേദനയാകുന്നു.വാത്സല്യമകന്ന ബാല്യവും,അനാഥമായ കൗമാരവും,പാപക്കടല് താണ്ടിയ യൗവനവും ഇന്നലകള് മാത്രമായിരിക്കുന്നു.

മഞ്ഞുതുള്ളിതന് നേർത്ത നനവുപോല് സുഖമുള്ള ഓർമ്മകളായ് വിശപ്പടക്കിയ പകലുകളും,മോഹസാഫല്യത്തിന്റെ രാവുകളും,പറയാതെ പോയ പ്രണയവും വീണ്ടും കണ്ണുകളീറനണിക്കുന്നു.

ഈ രാവിന്റെ ചന്ദ്രഌം ഇന്നിന്റെ ഓർമ്മയായ സൂര്യഌം മറവിയുടെ ലോകത്തേയ്ക്കു മാത്രമായ് പടിയിറങ്ങുമ്പോള്

നിശയുടെ ഏതോ യാമത്തില് കരങ്ങള് വീണ്ടും എഴുതിത്തുടങ്ങുന്നു ആത്മാവിന്റെ നൊമ്പരങ്ങളെങ്കിലും ഓർമ്മയുടെ സുഗന്ധം പകരനായ

കവിത അഗ്നിക്കിരയാകുമ്പോള്

കത്തിയമരുന്നത് കടലാസു കഷ്ണങ്ങളല്ല,

എത്രയോ ദിനരാത്രങ്ങളിന്റെ സൃഷ്ടി ദാഹമാണ്

.വെട്ടിയും തിരുത്തിയും ഞാന് അറിഞ്ഞ എന്നെതന്നെയും.

ചാരമാകുന്നത് അക്ഷരക്കൂട്ടുകള് അല്ല

,അർത്ഥമറിയാതെ എന്നിലൊളിച്ച കവിയുടെ നിഴലാണ്.ഒടുങ്ങുന്നതെന്തിനെന്നറിയില്ല, എങ്കിലും

തുടരുകയാണ് ആ വരികള്

പുകമറയ്ക്കുള്ളില്