ഞാഌം നീയും

നേരമ്പോക്കുകളിലെ നേരിന്റെ നേർ ചിത്രമാണ്‌ നിന്നിലെ ഞാന്‍ അവയിലെ അവസാന കള്ളമാകട്ടെ നീയും

ഈ നിമിഷത്തിലെ അവസാസ ശ്വാസം നിന്റെ ഗദ്ധവും അവയിലെ വേർത്തിരിക്കാനവാത്ത കണം എന്റെ പ്രണയവുമാണ്‌

ഞാഌം നീയുമാകുന്ന ഇന്നലയുടെ ആദ്യത്താളില്‍ നിന്നു നമ്മളെന്ന ഇന്നിന്റെ സ്വപ്‌നത്തിലേയ്‌ക്ക്‌ ഞാന്‍ ഇറങ്ങുന്നു ഈ രാത്രി അനന്തമായി നീളട്ടെ

എന്റെ പകലിന്റെ ദുഖഃത്തിന്റെ മറ്റൊരു പേരാകുന്നു നീ

കാലം അവന്‍ എന്നോടു പറഞ്ഞ കളവാണ്‌ നീ

ഞാനോ അവന്‍ നിന്നോടു ചോദിച്ച കടങ്കഥയും

Advertisements

the truth behind every tree

തുടക്കം തൊട്ടിലില്‍, തുടര്ച്ച കട്ടിലില്‍
ഒടുക്കം പട്ടടയിലും.തുടരുന്ന ഈ നാടകത്തില്‍
തുടര്ച്ച മനുഷ്യനു മാത്രം .മരത്തിനില്ല dsc04923

കാത്തിരുപ്പ്‌

‌അമ്മയുടെ തോരാക്കണ്ണീർ പിഞ്ചു ബാല്യത്തില്‍ തീർത്ത പക കൗമാരത്തില്‍ അച്ചന്റെ ചിതയിലെരിഞ്ഞൊടുങ്ങി
കൗമാരത്തിന്റെ രോഷവും യൗവനത്തിന്റെഅഹങ്കാരവും അമ്മയ്‌ക്ക്‌ തീ കൊളുത്തി
സനാഥത്വം എനിയ്‌ക്കു നല്‍കിയ പ്രണയത്തിന്റെ ആർദ്രത അനാഥത്വം കവന്നെടുത്തു
ഞാന്‍ ഏകനാണ്‌
സ്വയം നഷ്‌ടപെട്ടിട്ടും തുടരുന്ന ഈ യാത്ര ഉറപ്പുള്ള ആ വിരുന്നുകാരഌ വേണ്ടിയാണ്‌

നിശ

സംശയങ്ങളൊടുങ്ങാതിരുന്ന ബാല്യത്തിന് ഭയത്തിന്റെ മുഖമാണു നീ

അവേശത്തിലാർത്തുല്ലസിച്ച കൗമാരം നിന്റെ മടിത്തട്ടില് മനോരാജ്യം തീർത്തു

സന്ധ്യയോടു പിണങ്ങി നിന്ന എന്റെ യൗവനം നിന്നില് നാണം മറന്നു

പക്വതയറിഞ്ഞ ഞാന് നിന്റെ കാമുകിയായ നിദ്രയില് അഭയം തേടി

ഇന്നിതാ തിമിരം ബാധിച്ച മിഴികളിറ്റു വീഴുന്നു

കണ്ണീരിനോർമ്മകള് നിനക്കു സ്വന്തമാകട്ടെ

 നിന്റെ യാമങ്ങളിലെന്നോ ജന്മം കൊണ്ടു ഞാന്

പിന്നിടെപ്പോഴോ നീന്റെ പേറ്റു നോവിന്റെ ചാപിള്ളയായ്

എന്നിലെ കവി,പുരുഷന്,കുറ്റവാളി,ന്യായധിപന്,

എന്റെ തുടർച്ചയും ഒടുക്കം എന്റെ ഷണ്ഡതയും

തുടരാതിരിക്കട്ടെ ഈ മൂകവിചാരണയും നീയും

………..