വിദൂര താരകം

പാതിയടഞ്ഞ എന്‍റെ മിഴികള്‍ തുടരാനാഗ്രഹിക്കുന്നത്

നിനക്കു വേണ്ടിയാണ്

ശതകോടി സൂര്യകിരണങ്ങളുടെ തീവ്രതയോടെ

നീ എനിക്കായ് കത്തുന്നതറിയാതെ

എന്‍റെ നേത്രങ്ങള്‍ മയക്കത്തിലേക്കു വീഴുന്നു.

നക്ഷത്രങ്ങളൊഴിഞ്ഞ വാനത്തില്‍ നീ

മാത്രമെന്തിനിത്ര പ്രകാശിക്കുന്നു.

ഇറ്റു വീഴുന്ന ജലകണങ്ങളുടെ നനവാര്‍ന്ന

പച്ചപ്പിലേക്ക് ലഹരിയുടെ കറുത്തച്ചായം

ഞാന്‍ കലര്‍ത്തിയത് നിന്നിലേക്കുള്ള

എന്‍റെ അവസാന സന്ദേശമായാണ്.

ഒടുങ്ങാത്ത സമുദ്രദൂരങ്ങള്‍ താണ്ടി എന്‍റെ

സ്നേഹം നിന്നിലെത്താതിരിക്കട്ടെ

സ്വാര്‍ത്ഥ ജീവിതത്തിന്‍റെ അര്‍ത്ഥമറിയാത്ത

വരികള്‍ നിന്നെ ലജ്ജിപ്പിക്കും.

ശാന്തമായ നിന്‍റെ വന്യതയില്‍ എന്‍റെ

നിശ്വാസം കലരാന്‍ ഞാനാഗ്രഹിക്കുന്നില്ല.

എന്‍റെ തൃഷ്ണകളെ മറയ്ക്കാന്‍ മാത്രം ഒരു

പരവതാനിയും നിന്‍റെ പക്കലില്ല

എന്നിട്ടും ഞാന്‍ നിന്നെ മോഹിക്കുന്നു

ഒരു വിലാപത്തിന്റെ സംഗീതം നിനക്കായ്‌

എന്നിലവശേഷിക്കുന്നു.

നിന്‍റെ ഓര്‍മകളെ മറക്കാന്‍ മാത്രം

തീഷ്ണമായ ലഹരി ഞാനറിഞ്ഞിട്ടില്ല.

പകലിലും നിന്‍റെ അദൃശ്യ സാനിധ്യം തേടുന്ന

എന്‍റെ മിഴികള്‍ എന്നേ അന്ധമായിരുന്നു.

 

images

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s