യാത്ര (i love to travel a lot )

ഓരോ യാത്രയും അറിഞ്ഞോ അറിയാതെയോ സ്വന്തം വേരുകള് തേടിയുള്ള പലായനമാണ്.അറിയേണ്ടതിനെക്കാളും അനുഭവിക്കേണ്ട നഗരങ്ങളും അറിയാതെ പോകുന്ന ഗ്രാമങ്ങളും ചുരുളഴിയാത്ത കാടിന്റെ കഥകളുമായി തിരയോഴിയാത്ത തീരം പോലെ സഞ്ചാരിയുടെ പാതകള് നീണ്ടുകൊണ്ടെയിരിക്കും.യാത്രികന് എന്നും തന്റെ പാതകള് ഒരുത്സവമാണ് ചുട്ടുപൊള്ളിക്കുന്ന വേനലില് മനസ്സു തണുപ്പിക്കാന്,നഗര ജീവിത വേഗങ്ങളില് നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്,കൂട്ടുക്കൂടാന് ചങ്ങാത്തങ്ങള് പുതുക്കാന്,മേളപ്പെരുക്കത്തില് സ്വയം മറക്കാന്,അറിയാത്ത ദൂരങ്ങളിലേക്ക് പറന്നിറങ്ങാന്,ചീറിപായുന്ന ബുള്ളറ്റുകളുടെ ശബ്ദത്തില് ഹരം കൊള്ളാന് ഒടുവില് തിരിച്ചു കിട്ടിയ യൗവനവും പകരം വെയ്ക്കാനാവാത്ത അനുഭവങ്ങളുമായി നിശബ്ദതയുടെ തീരമണയാന് .യാത്ര ജീവിതത്തില് നിന്നുള്ള ഒളിചോട്ടമല്ല.ജീവിതം നമ്മളില് നിന്ന് ഒളിചോടതിരിക്കാനുള്ള ഓര്മപെടുത്താലാണ്.                 നിശബ്ദമാകുന്ന പകലുകളും ഭയം തീണ്ടാത്ത രാത്രി കാഴ്ചകളുമായി പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു അപ്പൂപ്പന്താടിയുടെ ജീവിതം.സാധാരണ നിലയില് സാധ്യമാകാത്ത ഒരു സ്വപ്നം.പക്ഷെ ആഗ്രഹിക്കാറുണ്ട് എന്തിനെന്നറിയാതെ ഇല്ലെങ്കിലും ഇതിനൊക്കെ പ്രേത്യേകിച് കാരണം വല്ലതും ആവശ്യമുണ്ടോ?.

യാത്ര ആദ്യം നിങ്ങളെ മിണ്ടാട്ടമില്ലതവനാക്കും പിന്നെ ഒരു കഥപരചിലുകാരനാക്കും പറഞ്ഞത് വിശ്വവിഖൃതനായ യാത്രികന് ഇബിന് ബത്തൂത്തയാണ്.അതെ കയ്യില് ഒരു ലെട്ടെര്പാഡും ഒരു കിറുക്കന് ക്യാമറയും കൂടെയുണ്ടെങ്കില് യാത്ര മറക്കനവതാത്തതും അവര്ത്തികപെടേണ്ടതുമായ് ഹൃദയത്തില് നിലകൊള്ളും.മറക്കാനാവാത്ത മുഖങ്ങളും ഹൃദയഭേദകമായ കാഴ്ച്ചകളും ചില പിന്വിളികള്ക്ക് നിങ്ങളെ തോന്നിപ്പിക്കം.

​യാത്ര മഴയെപോലെയാണ് മഴയെ അറിയുമ്പോള് കൈകള് നീട്ടി അവയെ പുണരുന്ന പോലെ അറിയുന്തോറും ഒരുവനെ ചെറുതാക്കുന്ന ഒരു വിസ്മയം.

Advertisements

2 thoughts on “യാത്ര (i love to travel a lot )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s