മഴ(an experiance with ​rain@kerala mansoon)

സമയം 12.45am ഞാന് ഇപ്പോഴും ഇന്നലയില് തന്നെ തുടരുന്നുവോ അതോ പൂര്ണമായും ഇന്നിന്റെതായി മാറിയോ എന്ന് തിരിച്ചറിയാനാവുന്നില്ല.തളര്ന്നു തുടങ്ങിയ മിഴികളോടെ ഞാന് ഒരു ദിനാന്ത്യകുറുപ്പ് എഴുതാനിരുന്നു.ഇന്നലയുടെ ഓര്മകളേയാണോ ഇന്നിന്റെ സ്വപ്നങ്ങളാണോ എഴുതേണ്ടത് എന്നറിയില്ല.ഇന്നിന്റെതുമാത്രമായ് ഒരു സ്വപ്നങ്ങളും എനിക്കില്ല അവ ഇന്നലെയുടെതും കൂടിയാണ്.പുതുതായി ഒന്നും തന്നെ സംഭവിക്കനില്ലാത്ത മറ്റൊരു ദിനത്തെ കൂടി വരവേല്ക്കാന് ഞാന് ഉറക്കത്തിലേക്കു വീണു.എന്നാല് ഇരുട്ടു നിറഞ്ഞ എന്റെ കണ്ണുകളെ തിരിച്ചു വിളിച്ചുകൊണ്ട് പാതി ചാരിയ എന്റെ ചില്ലുജനല്പാളികളില് ശരവേഗത്തില് ഒരു വെള്ളിവെളിച്ചം വന്നു വീണു.അതു എത്ര കണ്ട് ശക്തമായിരുന്നു എന്ന് വൈകിയെത്തിയ ശബ്ദത്താല് ഞാന് അറിഞ്ഞു.രാത്രി ഏറെ വൈകും മുന്പേ നിശബ്ദമാകുന്ന ഒരു കൊച്ചു ഗ്രാമത്തില് നിലാവകന്ന ഈ യാമത്തില് എന്റെ വീടിന്റെ വാതിലുകള് തുറക്കപ്പെട്ടു.ഒരു പുതുമഴ മണ്ണില് പൊഴിയുന്നത് ഞാന് അറിഞ്ഞു.മഴകൊണ്ട് കുതിര്ന്ന മണ്ണിന്റെ ഗന്ധം എന്നെ മത്തുപിടിപിച്ചു.രാത്രിയുടെ ഭയമോ മഴയുടെ ശക്തിയോ എന്നെ പിന്തിരിപ്പിച്ചില്ല,വെള്ളം തളം കെട്ടുന്ന മുറ്റത്തേക്ക് ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന് ഓടി.

ചെറുതെങ്കിലും ശക്തമായ വഴിവെളിച്ചത്തില് എനിക്കു മുന്പേ അവന്റെ വരവാഘോഷിക്കുന്ന എന്റെ മുറ്റത്തെ തുളസിയേയും അവന്റെ താളത്തില് ചിലങ്ക പോലെ കൊഞ്ചുന്ന മരചില്ലകളെയും വേനല്മഴയില് ആടിയുലയുന്ന വൃക്ഷങ്ങളെയും ഞാന് കണ്ടു.ഈ മഴ എനിക്കായി പെയ്യുന്നതല്ല എന്ന് എന്നെ തോന്നിപ്പിക്കും വിധം പ്രകൃതിയുടെ വിസ്മയങ്ങള് പരസ്പരം പ്രണയിക്കുന്നത് ഞാന് അറിഞ്ഞു.അപ്പോഴേക്കും എന്റെ രോമകൂപങ്ങള് വിയര്പ്പകന്ന് അവനെയറിഞ്ഞിരുന്നു.ഈ നിശയില് ആരെയും കാത്തിരിക്കനില്ലാത്ത എന്റെ നൊമ്പരങ്ങളെ മറന്ന് ഞാന് മുഖം ഉയര്ത്തി അവനെ എതിരേറ്റു.ഇരുട്ടിലെ എന്റെ ഈ പ്രണയം എന്നെ സ്വതത്രയാക്കുന്നു എന്ന് എനിക്കു തോന്നി.കൈകള് വിടര്ത്തി അവനെ ഞാന് വാരിപുണര്ന്നു.നനഞ്ഞൊട്ടിയ മുടിയിഴകളും ദേഹത്തോടൊട്ടിയ ഉടുപ്പുകളും ഞാന് നിമിഷങ്ങളോളം അവനില് മാത്രം ഉറങ്ങി എന്നു തോന്നിച്ചു.

                     ഏതൊരു യാത്രയുടെ അവസാനമെന്നോണം പ്രണയത്തിനും ഒരു ഒടുക്കം ഉണ്ട്.ഉയര്ന്നു കേള്ക്കുന്ന ഇടിമുഴക്കങ്ങളും കണ്ണേടുപ്പിക്കുന്ന മിന്നല്പിണരുകളും ദേഹം കുളിര്പ്പിക്കുന്ന കാറ്റും എന്റെ പ്രണയത്തിനു തിരശിലയിട്ടു.ഒടുവില് ഇടിമിന്നലില് കാതിലെ കടുക്കന് പൊത്തിയോടുന്ന ഒരു അഞ്ചു വയസുകാരിയെ പോലെ ഞാന് മണല്തരികള് തെറിച്ച കാലുമായ് വീടിലേക്കു ഓടികയറി.

                പാതിവഴിയില് വീണുടഞ്ഞ പ്രണയം ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല നിമിഷങ്ങളുടെ ഓര്മ്മകള് മാത്രമാകുന്നു.ഇന്നു ഞാന് നനഞ്ഞ മഴ എനിക്കായ് ഇനി പെയ്യില്ല .എങ്കിലും പുലരുവോളം അവന് നിറുത്താതെ പെയ്തൊഴിഞ്ഞു.എന്റെ തിരിച്ചുവരവ് കാത്തോ അതോ അനേകം കാമുകിമാരുടെ വരവുകാത്തോ. നന്നവര്ന്ന വസ്ത്രങ്ങലോടെ ഈ കുറിപ്പെഴുതുമ്പോളും നഷ്ടപെട്ടതെങ്കിലും അവന്റെ അവശേഷിപ്പുകള് എന്റെ മുടിയിഴകളില്നിന്നും ജലകണങ്ങള് ഇറ്റുവീഴുന്നു, മിഴിയില് മിന്നും നഷ്ടത്തിന് കണ്ണിരും

Advertisements

20 thoughts on “മഴ(an experiance with ​rain@kerala mansoon)

 1. Good Sreelakshmi. Keep Writing, Keep Smiling. Ini ezhuthumbol Mazhayiloode ulla nalla ormakalum, pandu perukkiyeduttha manjaadikaleyum kurichezhuthooo. Kattanodoppam athu vaayikkaaan superaaa 🙂
  All the best!

  Liked by 2 people

 2. Welcome Sreelekshmi to WP, sorry for being a late commenter for ur post…. :p
  വളരെ നന്നായിട്ടുണ്ട്… “അവന്റെ വരവാഘോഷിക്കുന്ന എന്റെ മുറ്റത്തെ തുളസിയേയും അവന്റെ താളത്തില് ചിലങ്ക പോലെ കൊഞ്ചുന്ന മരചില്ലകളെയും വേനല്മഴയില് ആടിയുലയുന്ന വൃക്ഷങ്ങളെയും ഞാന് കണ്ടു.ഈ മഴ എനിക്കായി പെയ്യുന്നതല്ല എന്ന് എന്നെ തോന്നിപ്പിക്കും വിധം പ്രകൃതിയുടെ വിസ്മയങ്ങള് പരസ്പരം പ്രണയിക്കുന്നത് ഞാന് അറിഞ്ഞു.”—- this was most catchy. last sentence is too good.ഇത് വരെ വായിച്ചിട്ടുള്ളത് എനിക്കായി പെയ്ത മഴ പോലെ എന്നാണു….താൻ അത് നേരെ തിരുത്തി കുറിച്ചു 🙂
  “ഇടിമിന്നലില് കാതിലെ കടുക്കന് പൊത്തിയോടുന്ന ഒരു അഞ്ചു വയസുകാരിയെ പോലെ”— this was a nostalgic reminder for many of our childhood 🙂 Happy blogging dear 🙂

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s